ഐപിസി പന്തളം സെന്റർ കൺവെൻഷൻ നാളെ മുതൽ

KE News Desk Kerala

പന്തളം: ഐപിസി പന്തളം സെന്ററിന്റെ 34 മത് വാർഷിക കൺവെൻഷൻ നാളെ മുതൽ ഞായറാഴ്ച വരെ പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ നടക്കും. ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന മീറ്റിങ്ങുകൾ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം ചെയ്യും. വിവിധ യോഗങ്ങളിൽ പാസ്റ്റർമാരായ ടോബി സി. തോമസ്, വി പി ജോസ്, ഫെയ്ത്ത് ബ്ലെസ്സൺ, അനീഷ് ചെങ്ങന്നൂർ, ബി. മോനച്ചൻ, ഡോ. സജി ഫിലിപ്പ്, തോമസ് ഫിലിപ്പ് വിപിൻ പള്ളിപ്പാട് തുടങ്ങിയവർ പ്രസംഗിക്കും. ഹോളി ഫ്ലെയിംസ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സോദരി സമാജത്തിന്റെ വാർഷികവും, ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ സൺഡേ സ്കൂൾ പിവൈപി എ സംയുക്ത വാർഷികവും,
ഞായറാഴ്ച രാവിലെ 9 മണി മുതൽ സെന്ററിലിലെ വിവിധ സഭകളുടെ സംയുക്ത ആരാധനയും കർത്തൃമേശയും നടക്കും.
കൺവെൻഷന്റെ നടത്തിപ്പുകൾക്കായി വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് ജനറൽ കൺവീനർ പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട് അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply