ദൈവതേജസ്സ് ഇറങ്ങിയാൽ വ്യക്തികൾക്ക് പ്രാധാന്യമില്ല; പാസ്റ്റർ ടിനു ജോർജ്

KE News Desk Kerala

വെണ്മണി : ദൈവതേജസ്സ് ഇറങ്ങിയാൽ മനുഷ്യർക്ക് പിന്നീട് പ്രാധാന്യമില്ല. ദൈവം സകല ദാനങ്ങളും നൽകുന്നത് തന്റെ തേജസ്സിലൂടെയാണ്. തേജസ് ഇറങ്ങിയാൽ എന്തും നടക്കും. ദൈവ മഹത്വം ഇറങ്ങുന്നിടത്ത് ന ദൈവത്തെ കാണാൻ കഴിയുമെന്നു പാസ്റ്റർ ടിനു ജോർജ്. വെണ്മണി ക്രൂഡിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആത്മീയത അനുഭവം ആയിട്ടും അഭിനയിക്കുന്നതിന്റെ കാരണം അവർ ക്രിസ്തുവിലേക്ക് തിരിയാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെൺമണി പ്രയർ സെന്റർ ഒരുക്കിയ വെണ്മണി ക്രൂസേഡ് 2024 അനുഗ്രഹമായി സമാപിച്ചു. പാസ്റ്റർമാരായ ഷാജി എം. പോൾ, റെജി ശാസ്താംകോട്ട, സജു ചാത്തന്നൂർ, രാജു മേത്രയിൽ, എൻ പീറ്റർ, തോമസ് ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
പാസ്റ്റർ സൈമൺമണി നേതൃത്വം നൽകിയ സമ്മേളനങ്ങളിൽ സഭാ വ്യത്യാസമെന്യേ ആയിരങ്ങൾ പങ്കെടുത്തു. ശക്തമായ നിർമല സുവിശേഷ അധിഷ്ഠിത പ്രസംഗങ്ങളും, ആത്മ പകർച്ചയും മീറ്റിങ്ങുകളെ വ്യത്യസ്തമാക്കി. ചെങ്ങന്നൂർ പോളിഹാർപ്സ്, പാസ്റ്റർ അനിൽ അടൂർ, ഇമ്മാനുവേൽ കെ ബി, ഷാരൂൺ വർഗീസ് എന്നിവർ ഗാന ശുശ്രൂഷകൾക്ക് നിർവഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply