വൈഎംസിഎ പുനലൂർ സബ് റീജിയൻ സമ്മേളനം കരിക്കത്ത് ശനിയാഴ്ച
കൊട്ടാരക്കര :
വൈഎംസിഎ പുനലൂർ സബ് റീജിയൻ
സമ്മേളനം 10 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ കരിക്കം വൈഎംസിയുടെ ആതിതേയത്വത്തിൽ കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ നടക്കും.റീജിയണൽ ചെയർമാൻ ശ്രീ.ജോസ് നെറ്റിക്കാടൻ ഉദ്ഘാടനം ചെയ്യും.സബ് റീജിയൻ ചെയർമാൻ സഖറിയ വർഗീസ് അധ്യക്ഷത വഹിക്കും. റീജിയണൽ
ട്രഷറർ പി.എം. തോമസ്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
കരിക്കം ക്രിസ്തോസ് മാർത്തോമ്മാ ചർച്ച് വികാരി റവ.ജോബിൻ ജോസ്,ഉളിയനാട് സെന്റ്
ജോർജ് ബഥേൽ ഓർത്തഡോക്സ് പള്ളി വികാരി ഫാ.കോശി ജോൺ
സ്തോത്ര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.സബ് റീജന്റെയും യൂണിറ്റ്
വൈഎംസിഎ കളുടെയും പ്രവർത്തന റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിക്കും.
സബ് റീജിയനിലെ 19 യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഡോ. ഏബ്രഹാംമാത്യു,വൈഎംസിഎ പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി,പ്രോഗ്രാം കൺവീനർ മാത്യു വർഗീസ് ,സെക്രട്ടറി എം. തോമസ് എന്നിവർ അറിയിച്ചു.