അസംബ്ലീസ് ഓഫ് ഗോഡ് ഗോസ്പൽ സെന്റർ കാട്ടാക്കട സഭാ ഹാൾ സമർപ്പണം ഫെബ്രു. 11ന്
വാർത്ത: ബൈജു എസ് പനയ്ക്കോട്
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ഗോസ്പൽ സെന്റർ കാട്ടാക്കട സഭ പുതുതായി പണികഴിപ്പിച്ച ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ഫെബ്രുവരി 11 ഞായർ വൈകുന്നേരം 3.30 ന് ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ പി. കെ. യേശുദാസിന്റെ അദ്ധ്യക്ഷതയിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. റ്റി. ജെ. സാമുവേൽ നിർവഹിക്കും.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ, സെക്ഷൻ പ്രസ്ബിറ്റർമാർ, വിവിധ സഭാനേതാക്കൾ, ജനപ്രതിധികൾ മുതലായവർ ആശംസകൾ അറിയിക്കും.
സഭാ പ്രതിഷ്ഠയ്ക്കു മുന്നോടിയായി ഞായറാഴ്ച കാട്ടാക്കടയിൽ നിന്ന് ഞായർ വൈകുന്നേരം 3 ന് സഭാ ഹാളിലേക്ക് റാലി നടക്കും.
ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ പി. കെ. യേശുദാസാണ് സഭാ ശുശ്രൂഷകൻ.




- Advertisement -