താലന്ത് പരിശോധന 2024: പൊൻകുന്നം സഭ ഓവർറോൾ ചാമ്പ്യൻമാർ

വാർത്ത: പാസ്റ്റർ റ്റി പി ജോൺ റാന്നി

ദി പെന്തകോസ്ത് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ ദൈവസഭയുടെ ആഭിമുഖ്യത്തിൽ, സൺ‌ഡേ സ്കൂൾ ബോർഡ് നടത്തിയ താലന്ത് പരിശോധന 2024 – ൽ ഏറ്റവും കൂടുതൽ പോയിന്റ് നേട്ടം കൈവരിച്ച പൊൻകുന്നം ദൈവ സഭയിലെ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് , സിസ്റ്റർ ലില്ലിക്കുട്ടി മൂക്കട സ്പോൺസർ ചെയ്ത ഓവർ റോളിംഗ് ട്രോഫി നൽകി ആദറിച്ചു.
2024-ലെ ബെസ്റ്റ് പെർഫോമർ ആയി പൊൻകുന്നം ദൈവസഭയിലെ അംഗവും പാട്ടുപാറ , വാതല്ലൂർ ശ്രീ ദിലിപിന്റെ മകൾ ദിയാമോൾ ദിലീപിനെ സൺ‌ഡേ സ്കൂൾ ബോർഡ് തിരഞ്ഞെടുത്തു.മദർ അന്നമ്മ ജോൺ റാന്നി സ്പോൺസർ ചെയ്ത ബെസ്റ്റ് പെർഫോമൻസ് അവാർഡ് ബോർഡും ചേർന്ന് നൽകി ആദരിച്ചു.
ഈ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ദിയാമോൾ ദിലീപിനെ ക്യാഷ് അവാർഡ് നൽകി പൊതുസഭയും ആദരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply