ഏൽപ്പിച്ച ശുശ്രൂഷ തികയ്ക്കുക- പാസ്റ്റർ ബെൻസൺ മത്തായി
മുംബൈ- ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ്റെ പാസ്റ്റേഴ്സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഓവർസിയർ പാസ്റ്റർ ബെൻസൺ മത്തായി. മഹാരാഷ്ട്ര ഗോവ, യുപി എംപി തെലുങ്കാന, ഗുജറാത്ത്, ഡൽഹി ,തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സെൻട്രൽ വെസ്റ്റ് റീജിയൻ്റെ പാസ്റ്റേഴ്സ് മീറ്റിംഗ് ജനുവരി 31 ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ഇ പി സാംകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ റീജനൽ ഓവർസിയർ പാസ്റ്റർ ബെൻസൺ മത്തായി ഉത്ഘാടനം ചെയ്തു. ഫെബ്രുവരി രണ്ടിന് സമാപിക്കും. റവ.സി.സി തോമസ്,റവ. സതീശ് കുമാർ, റവ.ഷിബു തോമസ് എന്നിവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും. ബദാലാപൂരുള്ള മഹനീയം ആശ്രമത്തിൽ വെച്ച് നടക്കുന്ന മീറ്റിംഗിൽ റിജിയൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർത്യ ദാസന്മാർ സംബന്ധിക്കും.