ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സൺഡേ സ്കൂൾ ബോർഡ്: പ്രഷ്യസിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം
കോട്ടയം: പ്രഷ്യസ് ആൻമേരി അനിലിന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ റീജിയൻ സൺഡേ സ്കൂൾ ബോർഡിന്റെ സംസ്ഥാന തലത്തിൽ നടന്ന 2023 – 24 വാർഷിക പരീക്ഷയിൽ ഒന്നാം സ്ഥാനം. കെ ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ 96% മാർക്കോടെ A+ നേടിയാണ് ഒന്നാം സ്ഥാനത്തിനർഹയായത്. കുമ്പനാട് സെന്റർ വെള്ളിക്കര എബൻ-ഏസർ സഭാംഗങ്ങളായ ഇവാ പി വി തോമസിന്റെയും മേരിക്കുട്ടി തോമസിന്റെയും കൊച്ചുമകളാണ് പ്രഷ്യസ്. കുമ്പനാട് BEMH സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.