പി എം ജി സഭയ്ക്ക് പുതിയ നേതൃത്വം
തിരുവനന്തപുരത്ത് സഭയുടെ ഹെഡ്‌ക്വാർട്ടേഴ്സിൽ ജനുവരി 26 ന് കൂടിയ ജനറൽ ബോഡി യോഗത്തിൽ പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്‌പെൽ ചർച്ചിന്റെ 2024 – ’27 കാലയളവിലേക്കുള്ള പുതിയ കേരള സംസ്ഥാന കൗൺസിൽ രൂപീകൃതമായി.
സ്റ്റേറ്റ് പ്രസിഡന്റായി പാസ്റ്റർ G. J. അലക്സാണ്ടർ വൈസ് പ്രസിഡന്റായി പാസ്റ്റർ R. C. കുഞ്ഞുമോൻ സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ T. M. കോശി ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ ജോസ് തോമസ് ട്രഷററായി പാസ്റ്റർ മനോഷ് K. ബാബു കൗൺസിൽ മെമ്പേഴ്സായി പാസ്റ്റർമാരായ ഷിബു ഐപ്പ്,
ജോമോൻ എബ്രഹാം, ഡാനിയേൽ യോഹന്നാൻ, M.V. കുഞ്ഞുമോൻ, P. J. വിൽസൺ, G. S.ജയശങ്കർ എന്നിവർ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.