ഗ്രേയ്സ് ചിൽഡ്രൻസ് ഹോമിന് തറക്കല്ലിട്ടു
ഒറിസ്സ: കഴിഞ്ഞ 25 ലധികം വർഷമായി ഒറിസ്സ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രേയ്സ് ഗോസ്പൽ മിനിസ്ട്രീസിന്റെ ചിൽഡ്രൻസ് ഹോമിന്റെ കെട്ടിടത്തിനു ജനുവരി 24 ന് പാസ്റ്റർ എൻ എ ഫിലിപ്പ് (ചെയർമാൻ, ഗ്രേയ്സ് ഗോസ്പൽ മിനിസ്ട്രീസ്) തറക്കല്ലിട്ടു. പാസ്റ്റർ ബിജു മാത്യു അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ പാസ്റ്ററുമാരായ ബിനു വടശേരിക്കര, വി. ടി വറുഗീസ്, രാജേഷ് പിള്ള, ജോൺ വെസ്ലി തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞ 25 വർഷമായി ഒറിസ്സയിൽ പാസ്റ്റർ വറുഗീസ് ചെറിയാൻ കുടുംബമായി ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് പാസ്റ്റർ ബിജു മാത്യു ഓർപ്പിച്ചു.
ഗ്രഹാം സ്റ്റെയിൻസും മക്കളായ ഫിലിപ്പും തിമൊത്തിയും ദാരുണമായി കൊലചെയ്യപ്പെട്ട സംഭവമാണ് ഒറിസ്സയിലേക്കു പോകാൻ തനിക്ക് പ്രചോദനമായത്.
അനേക പ്രതിസന്ധികളുടെ നടുവിലും 40 ലധികം കുട്ടികൾക്കു സംരക്ഷണം നല്കാൻ കഴിഞ്ഞത് ദൈവകൃപയും അനേകരുടെ പ്രാർത്ഥനയും കൊണ്ടും മാത്രമാണെന്നതാണ് തന്റെ സാക്ഷ്യം. യുഎസ്സ്എ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രൊജക്ട് ഫൈവ് ഗ്ലോബൽ ഇനിഷ്യേറ്റീവും ഇതിൽ പങ്കാളികളാണ്.