ഡിസൈപ്പിൾഷിപ്പ് ട്രെയിംനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്; എ.ജി. മലയാളം ഡിസ്ട്രിക്ടിന്റെ പുതിയ സംരംഭം
ആഴ്ചതോറും രണ്ടു മണിക്കൂർക്ലാസുകൾ പ്രാദേശിക സഭ പഠനകേന്ദ്രങ്ങൾ പ്രത്യേകം തയ്യാറാക്കിയ പാഠ്യപദ്ധതി അദ്ധ്യാപകർക്കു പരിശീലനം മുതിർന്ന എല്ലാവർക്കും പങ്കെടുക്കാം പരിശീലകർക്കും പഠിതാക്കൾക്കും കൈപ്പുസ്തകം
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ആരംഭിച്ച പുതിയ ഡിപ്പാർട്ട്മെൻ്റുകളിൽ ഒന്നായ ‘ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ട്’ ശ്രദ്ധേയമായ കാൽവയ്പുമായി സജീവമാകുന്നു. ഒരുപറ്റം വേദാധ്യാപകരുടെ മാസങ്ങളായുള്ള കഠിനശ്രമങ്ങളുടെ ഭാഗമായി മുതിർന്നവർക്കുള്ള വചന പഠനത്തിനാവശ്യമായ കൈപ്പുസ്തകം തയ്യാറാക്കി അച്ചടി പൂർത്തീകരിച്ചു.
ജനറൽ കൺവൻഷനോടനുബന്ധിച്ച് ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടിൻ്റെ സമർപ്പണവും കോഴ്സുകളുടെ ഉദ്ഘാടനവും പാഠ്യപദ്ധതിയുടെ പ്രകാശനവും നടക്കും. പരിശീലകർക്കുള്ള മാർഗനിർദ്ദേശവും കൈപ്പുസ്തക വിശദീകരണവും ചൊവ്വാഴ്ച രാവിലെ നടക്കുന്ന ശുശ്രൂഷക സെമിനാറിൽ നടക്കും. സഭാശുശ്രുഷകർ തന്നെയായിരിക്കും ഡി.റ്റി.ഐയുടെ പ്രാദേശിക കേന്ദ്രങ്ങളിലെ പരിശീലകർ.
പാസ്റ്റർ നിറ്റ്സൺ കെ.വർഗീസ് ചെയർമാനായ കമ്മിറ്റിയിൽ ഡോ.കെ.നന്നു വൈസ്ചെയർമാനായും പാസ്റ്റർ ജോർജ് വർക്കി സെക്രട്ടറിയായും പാസ്റ്റർ ജോൺസൻ വില്യം ട്രഷററായും പ്രവർത്തിക്കുന്നു.
പാസ്റ്റർ ഷാജി യോഹന്നാൻ ടെക്സ്റ്റ് ബുക്ക് കോർഡിനേറ്ററും പാസ്റ്റർ ഷോജി കോശി സ്റ്റഡി സെൻ്റർ കോർഡിനേറ്ററുമാണ്. പാസ്റ്റർ കെ.രാജനാണ് റിസോഴ്സ് കോർഡിനേറ്റർ.