ഏ ജി കോഴിക്കോട് സെക്ഷൻ WMC, CA പരസ്യയോഗം നടന്നു
കോഴിക്കോട് : അസംബ്ലിസ് ഓഫ് ഗോഡ് കോഴിക്കോട് സെക്ഷനിലെ WMC CA വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരസ്യയോഗം (ലഹരി വിരുദ്ധ സന്ദേശയാത്ര) വൻജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.118 പേർ പങ്കെടുത്ത പരസ്യയോഗം രാവിലെ 10:30 ന് പ്രേസബിറ്റർ റവ.ശോഭൻരാജ് ഉത്ഘടനം ചെയ്തു.
റവ.സാജൻ മാത്യു, സിസ്റ്റർ.സുനി ഐസക് (ഡിസ്ട്രിക്ട് wmc സെക്രട്ടറി)എന്നിവർ ലഹരിക്കെതിരെ ശക്തമായ സന്ദേശം നൽകി. പാസ്റ്റർ ലിബിൻ മാത്യു,ഷിബിൻ തോമസ് എന്നിവരും സംസാരിച്ചു.സെക്ഷനിലെ 5 ഇടങ്ങളിൽ
നടത്തിയ പരസ്യയോഗങ്ങളിൽ 5000-ത്തിൽ അധികം ട്രാക്ടുകൾ വിതരണം ചെയ്തു. പാസ്റ്റർ വിനോദ് കൃഷ്ണ (സെക്ഷൻ CA പ്രസിഡന്റ്),സിസ്റ്റർ.ഗ്ലാഡിസ് ജോൺസൻ (സെക്ഷൻ wmc സെക്രട്ടറി)എന്നിവർ നേതൃത്വം നൽകി.