കേരള മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരത്തിന് ജോമിയ ജോയി അർഹയായി
കോട്ടയം: കേരള മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരത്തിന് ജോമിയ ജോയി അർഹയായി.
പുതുപ്പള്ളി സെൻ്ററിലെ ഐപിസി ബെഥേൽ തോട്ടയ്ക്കാട് സഭാംഗം മാന്നല ജോയിയുടെയും മിനിയുടെയും മകളാണ്.എരുമേലി അസീസി കോളജിൽ നിന്ന് ബി എസ് സി നഴ്‌സിങ്ങിൽ ഉന്നത വിജയത്തോടെ ആണ് പഠനം പൂർത്തിയാക്കിയത്.
ഇന്നലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു.