42 മത് കണമല കൺവൻഷൻ തുടങ്ങി

വാർത്ത: പാസ്റ്റർ റ്റി പി ജോൺ റാന്നി

കണമല: ദി പെന്തകോസ്ത് ഫെലോഷിപ്പ് ഇൻ ഇന്ത്യ ദൈവസഭകളുടെ 42 മത് ജനറൽ കൺവൻഷൻ ദൈവസഭയുടെ പ്രസിഡന്റ് പാസ്റ്റർ വി ഡി ജോയി പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. കുഞ്ഞാടുകളെ നീർചാലുകളിലേക്ക് നടത്തുകയും മൃഷ്ട്ടാനാ ഭോജനം നൽകി അവയെ തൃപ്തിപ്പെടുത്തുന്ന നല്ലൊരു ഇടയാൻ നമ്മോട് കൂടെയുള്ളപ്പോൾ ഭയപ്പെടാതെ യാത്ര തുടരാം എന്ന് ആശംസിച്ചു.

പാസ്റ്റർ സന്ദീപ് കൊടിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ സുഭാഷ് കുമരകം മുഖ്യ സന്ദേശം നൽകി. യൗവന ലോകത്തെ മുച്ചുടും മുടിച്ചുകൊണ്ട്, അവരുടെ സ്വപ്നങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുകയും, പുരോഗതി പ്രാവിക്കുവാൻ കഴിയാതെ പരാജയത്തിലേക്കു തള്ളിവിടുമ്പോൾ സ്‌നേഹത്തിന്റെ കരം നീട്ടി ശക്തികരിക്കുന്ന കർത്താവിനെ കാണണം എന്നും വചനം കേട്ട് അനുസരിക്കുന്ന ഒരു തലമുറയെ ദൈവം വേർതിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply