യു പി എഫ് 42 മത് വാർഷീക കൺവെൻഷൻ റിവൈവൽ 2024

പ്രസിദ്ധീകരണത്തിനു കുന്നംകുളം: 1982 മുതൽ കുന്നംകുളത്തും പരിസരപ്രദേശങ്ങളിലും ഉള്ള പെന്തകോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ് ഫെലോഷിപ്പ് വിവിധ നിലകളിലുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു യു പി എഫിന്റെ 42 മത് വാർഷീക കൺവെൻഷൻ റിവൈവൽ 202 4ജനുവരി 26വെള്ളി മുതൽ 28ഞായർ വരെ നടത്തപ്പെടുന്നു. കുന്നംകുളം വടക്കാഞ്ചേരി റോഡിലുള്ള സുവാർത്ത നഗറിൽ വെച്ച് നടക്കുന്ന കൺവെൻഷൻ യു. പി. എഫ്. ജനറൽ പ്രസിഡന്റ് പാസ്റ്റർ.ലിബിനി ചുമ്മാർ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ടു 6 ന് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ അജി ആന്റണി, റെജി ചേക്കുളം, അനീഷ് ഏലപ്പാറ എന്നിവർ പ്രസംഗിക്കും. ശനി രാവിലെ 10 30 ന് നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ റീജ ബിജു സന്ദേശം നൽകുന്നു. ഞായർ രാവിലെ 9:30 ന് നടക്കുന്ന സംയുക്ത സഭായോഗത്തിൽ യു പി എഫ് മുൻ പ്രസിഡന്റ് പാസ്റ്റർ ദാനിയേൽ ഐരൂർ മുഖ്യസന്ദേശം നൽകും.

വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ 13-മത് മെഗാ ബൈബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാനവിതരണം ഉണ്ടായിരിക്കുന്നതാണ്. യുപിഎഫ് ക്വയർ ഗാനങ്ങൾ ആലപിക്കും പാസ്റ്റർമാരായ സന്തോഷ്‌ മാത്യു, കെ കെ കുരിയക്കോസ്, ബ്രദർ ഷിജു പനക്കൽ, ബ്രദർ പി ആർ ഡെന്നി, ബ്രദർ ടിജിൻ ജോൺ എന്നിവർ നേതൃത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply