ക്രൈസ്റ്റ് എ ജി ബൈബിൾ ലീഗ് ചർച്ച് പ്ലാൻ്റേഴ്സ് ട്രെയിംനിംഗ്

ക്രൈസ്റ്റ് എ ജിയും
ബൈബിൾ ലീഗും സംയുക്തമായി
ചർച്ച് പ്ലാൻ്റേഴ്സ് ട്രെയിംനിംഗ് നടത്തി. ജനുവരി 16 ചൊവ്വ രാവിലെ തുടങ്ങിയ പരിശീലനം 19 വെളളി ഉച്ചയ്ക്ക് സമാപിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ സംബന്ധിച്ചു.
ക്രൈസ്റ്റ് എ.ജി. മിഷൻസ് ഇന്ത്യാ ഡയറക്ടർ പാസ്റ്റർ ജയിംസ് ചാക്കോ ഉദ്ഘാടനം ചെയ്തു. ബൈബിൾ ലീഗ് നാഷണൽ ഡയറക്ടർ ജേക്കബ് സ്കറിയ മുഖ്യസന്ദേശം നല്കി. സജി മത്തായി കാതേട്ട്, ഷാജൻ ജോൺ ഇടയ്ക്കാട് തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി. ബൈബിൾ ലീഗ് ടീം ക്ലാസുകൾ നയിച്ചു.

നാല് ദിവസം വീതമുള്ള നാല് സെഷനുകളായിട്ട് പൂർത്തിയാവുന്ന കോഴ്സാണ് ചർച്ച് പ്ലാൻ്റേഴ്‌സ് ട്രെയിംനിംഗ്. സുവിശേഷ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധം നല്കുന്ന കോഴ്സാണിത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply