പത്ഥ്യോപദേശ സപ്തതി സ്മരണകളിൽ ഇവാൻജലിക്കൽ സഭ

ഒരു വർഷം നീണ്ടുനിൽക്കുന്ന സപ്തതി ആഘോഷങ്ങൾക്ക് സഭാ ദിനമായ 26 ന് തിരുവല്ലായിൽ തുടക്കമാകും

ദൈവവിളിക്ക് മനുഷ്യന്റെ സമർപ്പണമായി
വിശുദ്ധ വേദപുസ്തകത്തിലെ നിർമ്മല ഉപദേശങ്ങൾ അടിസ്ഥാനമാക്കി 70 വർഷങ്ങൾക്കു മുമ്പ് ക്രൈസ്തവ സഭയിൽ ആരംഭിച്ച നവീകരണ പ്രസ്ഥാനം പത്ഥ്യോപദേശ സമിതി 70 വർഷം പിന്നിടുന്നു.സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന് കാരണമായ
സമിതിയുടെ സപ്തതി ആഘോഷങ്ങൾ ഇവാൻജലിക്കൽ സഭ ജനറൽ കൺവെൻഷനോടനുബന്ധിച്ച് സഭാ ദിനമായ വെള്ളിയാഴ്ച രാവിലെ 10 ന് നടക്കും.

1961 ജനുവരി 26-നാണ് ‘ തിരുവല്ല മഞ്ഞാടി ആസ്ഥാനമായി ഇവാൻജലിക്കൽ സഭ രൂപീകൃതമായത്.പരിശുദ്ധാത്മ നടത്തിപ്പിൽ സമാധാനപൂർണമായ എന്നാൽ ചടുലമായ വളർച്ചയുടെ പാതയിൽ ദൈവം തന്റെ ചിറകിൽ സംരക്ഷിച്ച് വളർത്തിയ ഈ സഭാ സമൂഹം 63 വർഷങ്ങൾ പിന്നിടുന്നു
ക്രിസ്തീയ സഭയിൽ ജർമ്മനിയിൽ 1517 ഒക്ടോബർ 31 -നു മാർട്ടിൻ ലൂഥർ വിളംബരം ചെയ്ത നവീകരണ മുന്നേറ്റമാണ് ലോകമെമ്പാടും പ്രൊട്ടസ്റ്റന്റ് സഭകളുടെ രൂപീകരണത്തിന് കാരണമായത്. ദൈവ വചനമായ വിശുദ്ധ വേദപുസ്തകത്തിൽ അടിസ്ഥാനമില്ലാത്ത ആചാരങ്ങളോ അനുഷ്ഠാനങ്ങളോ വിശ്വാസത്തിനോ ആരാധനയ്ക്കോ ആധാരമായി സ്വീകരിക്കില്ല എന്നുള്ളതായിരുന്നു നവീകരണ നിലപാട്. നവീകരണത്തിന്റെ അഞ്ചു പ്രമാണങ്ങളായി സ്വീകരിച്ചത് – ദൈവവചനം മാത്രം, ക്രിസ്തു മാത്രം, കൃപ മാത്രം, വിശ്വാസം മാത്രം, ദൈവനാമ മഹത്വം മാത്രം എന്നിവയായിരുന്നു. ഈ നവീകരണ നിലപാടുകൾക്ക് അനുസരണമായി ആഗോള ക്രൈസ്തവ സമൂഹങ്ങളിൽ പല നവീകരണ മുന്നേറ്റങ്ങളുണ്ടായി. കേരളക്കരയിലെ പ്രധാനമായിട്ടുള്ളത് 1836-ൽ പാലക്കുന്നത്ത് അബ്രഹാം മൽപ്പാന്റെ നേതൃത്വത്തിലുണ്ടായ നവീകരണമായിരുന്നു. 1952-ൽ കേരളസഭയിൽ രൂപംകൊണ്ട ‘പത്ഥ്യോപദേശസമിതി’ മറ്റൊരു നവീകരണ മുന്നേറ്റമായിരുന്നു. ചരിത്രകാരനും, തക്സാശാസ്ത്ര നിപുണനും, എഴുത്തുകാരനുമായിരുന്ന ശ്രീ കെ.എൻ. ദാനിയേൽ ആയിരുന്നു സമിതിയുടെ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാൾ. സമിതിയുടെ ആദ്യത്തെ പ്രസിഡന്റ് ശ്രീ. പി.എസ്. ജോർജും, ആദ്യ സെക്രട്ടറി ശ്രീ. കെ. എ. എബ്രഹാം അയിരൂർ എന്നിവരായിരുന്നു. സമിതിയുടെ പ്രവർത്തനമാണ് പിൽക്കാലത്ത് ഇവാൻജലിക്കൽ സഭയുടെ രൂപീകരണത്തിന് കാരണമായത്. ദൈവവചനത്തിലെ നിർമ്മല ഉപദേശം അല്ലെങ്കിൽ പത്ഥ്യോപദേശം, വിശ്വാസികളുടെ വിശുദ്ധ ജീവിതം, സഭയുടെ ദൗത്യനിർവ്വഹണം എന്നിവയായിരുന്നു സഭാ രൂപീകരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ. പത്ഥ്യോപദേശ സമിതി സപ്തതിയോടുള്ള ബന്ധത്തിൽ കാലികമായി പത്ഥ്യോപദേശത്തിന്റെ പ്രസക്തി ചർച്ച ചെയ്യപ്പെടേണ്ടതാണ്. പിതാക്കന്മാർ ഉയർത്തിപ്പിടിച്ചതും, അതുമൂലം ഏറെ കഷ്ടം സഹിക്കേണ്ടി വന്നതുമായ പത്ഥ്യോപദേശ വിശ്വാസ നിലപാടുകളിൽ നിന്ന് വ്യതിചലനം വന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും
ഐക്യവുംസ്നേഹവും സാക്ഷ്യവും
കാത്തുസൂക്ഷിപ്പാൻ വിശുദ്ധിക്കായുള്ള സമർപ്പണത്തിൽ മുമ്പോട്ടു പോകുവാൻ സഭാ വിശ്വാസികളെ ഒരുക്കുന്നതിനും ഒരു വർഷം നിലനിൽക്കുന്ന ആഘോഷ പരിപാടികൾ ലക്ഷ്യമിടുന്നു.
ദൈവ വചനത്തിലധിഷ്ഠിതമായ പത്ഥ്യോപദേശത്തിൽ മുന്നേറുന്നതിന് തലമുറകളെ അണി നിരത്തുവാൻ 70 വർഷങ്ങൾക്കു ശേഷമുള്ള കൂടിച്ചേരലിന് കഴിയട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply