ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് നോർത്ത് മലബാർ റീജിയൻ കൺവൻഷൻ ജനുവരി 26 മുതൽ
ചീമേനി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് നോർത്ത് മലബാർ സഭകളുടെ ആഭിമുഖ്യത്തിൽ ജനുവരി 26 മുതൽ 28 വരെ റീജിയൺ കൺവെൻഷൻ ചീമേനി പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.
പ്രസിദ്ധരായ ദൈവദാസന്മാർ പാസ്റ്റർ.ആർ എബ്രഹാം ( ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, ജനറൽ പ്രസിഡൻ്റ് ) , പാസ്റ്റർ.ബിജു തമ്പി (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, ജനറൽ സെക്രട്ടറി),പാസ്റ്റർ. ജെയിംസ് ജോർജ് പത്തനാപുരം പാസ്റ്റർ. റ്റി.എം കുരുവിള, പാസ്റ്റർ.ബോബൻ തോമസ്
പാസ്റ്റർ.ജേക്കബ് മാത്യൂ,പാസ്റ്റർ.എബ്രഹാം കുര്യാക്കോസ് ദൈവവചനത്തിൽ നിന്ന് സംസാരിക്കും .
ബ്രദർ ഡാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ന്യൂ ഇന്ത്യ ചർച്ച് ക്വയർ ആരാധന നയിക്കും.
വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് പൊതുയോഗമായി ഈ ആത്മിയ സംഗമങ്ങൾ നടക്കുന്നത്. പാസ്റ്റേഴ്സ് മീറ്റിങ്ങ്, യുവജനസമ്മേളനം, ലേഡീസ് മീറ്റിങ് എന്നിവ നടക്കും. ജനുവരി 28ന് പൊതു ആരാധനയോടെ കൺവൻഷൻ സമാപിക്കും. മലബാറിൻ്റെ ഉണർവിന് വേണ്ടി നടത്തപ്പെടുന്ന ഈ കൺവെൻഷനിലേക്ക് എല്ലാ സഭകളേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു..