കേരള മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് കെസിയ മത്തായി അർഹയായി
തിരുവനന്തപുരം: കേരളമുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് കെസിയ മത്തായി അർഹയായി.
ചെങ്ങന്നൂർ സെന്ററിലെ മേൽപ്പാടം ഐ പി സി സഭാംഗം കൊച്ചുപുത്തൻപുരയിൽ മത്തായി കെ സി യുടേയും ശ്രീമതി വത്സമ്മ മത്തായിയുടെയും മകളാണ്.ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും വ്യാഴാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സമ്മാനിക്കും.