ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭ പെരുമ്പാവൂർ സെന്റർ കൺവൻഷൻ ആരംഭിച്ചു
പെരുമ്പാവൂർ: 33-ാമത് ഇന്ത്യാപെന്തെക്കോസ്‌ത് ദൈവസഭ
പെരുമ്പാവൂർ സെന്റർ കൺവൻഷൻ ജനുവരി 23 ചൊവ്വാഴ്ച വൈകിട്ട് 6 മണി മുതൽ ആരംഭിച്ചു. പാസ്റ്റർ M A തോമസ് പ്രാർത്ഥിച്ചു സമർപ്പിച്ചതിനു ശേഷം പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവ വചനത്തിൽ നിന്ന് സംസാരിച്ചു.ശനി വൈകിട്ടു വരെ പൊതുയോഗവും ഞായർ രാവിലെ 8 മുതൽ 1 വരെ സംയുക്ത ആരാധനയും പെരുമ്പാവൂർ ഒന്നാംമൈൽ ഹെബ്രോൻ ഗ്രൗണ്ടിൽ നടക്കും.
പാസ്റ്റർമാരായ കെ.ജെ.തോമസ് കുമളി, ഷാജി എം. പോൾ, മോനീസ് ജോർജ്, എം.എ. തോമസ്, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സിസ്റ്റർ സൂസൻ തോമസ് തുടങ്ങിയവർ പ്രസംഗിക്കും. മിസ്പാ വോയ്സ് തൃശൂർ സംഗീതശുശ്രൂഷ നിർവ്വഹിക്കും.പൊതുയോഗം എല്ലാ ദിവസവും വൈകിട്ട് 6 നും വിമൻസ് ഫെലോഷിപ്പ് വാർഷികം വ്യാഴം രാവിലെ 10 നും മാസയോഗം വെള്ളി രാവിലെ 10 നും സണ്ടേസ്‌കൂൾ & പിവൈപിഎ വാർഷികം ശനി ഉച്ചയ്ക്ക് 2.30നും സംയുക്ത ആരാധന ഞായർ രാവിലെ 8.30 നും നടക്കും.
പാസ്റ്റർ എം.എ. തോമസ്, പാസ്റ്റർ സജി മാത്യു, ബ്രദർ ബേസിൽ ബേബി അറയ്ക്കപ്പടി, യോഗക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.