‘The Eternal Light 2024’ സംഗീത സായാഹ്നം ഫെബ്രുവരി 3-ന് തിരുവല്ലയിൽ
തിരുവല്ല: My Master’s Ministry, കോട്ടയം സംഘടിപ്പിക്കുന്ന ‘The Eternal Light – 2024, എന്ന ക്രിസ്തീയ സംഗീത സായാഹ്നം 2024 ഫെബ്രുവരി 3-ാം തിയതി 6 മണി മുതൽ തിരുവല്ല വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. ഈ സംഗീത സായാഹ്നത്തിൽ പ്രശസ്ത പിന്നണിഗായകരായ മധു ബാലകൃഷ്ണൻ, നിത്യ മാമൻ എന്നിവരും മറ്റ് പ്രമുഖ കലാകാരന്മാരും അണിനിരക്കുന്നു.
പ്രവേശനം പാസ് മൂലം. കൂടുതൽ വിവരങ്ങൾക്ക് റവ. പ്രസാദ് ജോൺ (9778587651 ), ലിജു എം. തോമസ് (9605252313) എന്നിവരുമായി ബന്ധപ്പെടാം.