ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനം
പുനലൂർ: ബഥേൽ ബൈബിൾ കോളേജ് 97-മത്തെ അധ്യയന വർഷം പിന്നിടുകയാണ്. ഈ വേദശാസ്ത്ര പാഠശാലയിൽ നിന്നും പഠനം പൂർത്തീകരിച്ചവരുടെ ഒരു പ്രത്യേക മീറ്റിംഗ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ പറന്തലിൽ നടക്കുന്ന വാർഷിക കൺവെൻഷനിൽ ജനുവരി 31 ബുധനാഴ്ച രാവിലെ 11:30 മുതൽ 1 മണിവരെ നടത്തപ്പെടും. കഴിഞ്ഞ ഒൻപത് പതിറ്റാണ്ടിലധികം ബഥേലിനെ
നടത്തിയ ദൈവത്തിന്റെ കൃപകൾക്ക് നന്ദി പറയുവാനും മുന്നോട്ടുള്ള യാത്രയ്ക്കുവേണ്ടി പ്രാർത്ഥിക്കുവാനും, സജ്ജരാകുവാനും ഈ മീറ്റിംഗ് വേദിയാകും.
ലോക സുവിശേഷീകരണത്തിന് നിരവധി ശുശ്രൂഷകന്മാരെ പരിശീലിപ്പിക്കുവാൻ ബഥേലിന് സാധിച്ചിട്ടുണ്ട് എന്നുള്ളത് ഒരു ചരിത്ര സത്യമാണ്. ബഥേൽ ബൈബിൾ കോളേജ് നൂറാം വർഷത്തോട് അടുക്കുമ്പോൾ പ്രവർത്തനങ്ങൾ കൂടുതൽ വിശാലമാക്കുവാനും ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നു. ഈ സ്ഥാപനത്തിൽ പഠിച്ച എല്ലാവരെയും സ്നേഹപൂർവ്വം പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നു.




- Advertisement -