“മന്ന 100 ധ്യാനചിന്തകൾ” പ്രകാശനം ചെയ്തു
കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കുമ്പനാട് എലീം സഭാശുശ്രുഷകൻ പാസ്റ്റർ കെ.ഷാജിമോൻ എഴുതിയ
‘മന്ന 100 ധ്യാനചിന്തകൾ’ പ്രകാശനം ചെയ്തു. എലീം ഹാളിൽ ജനുവരി പതിനാലിന് സഭായോഗാനന്തരം നടന്ന പ്രകാശനച്ചടങ്ങിൽ ബ്രദർ ജോമോൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഐ.പി.സി.കേരള സംസ്ഥാന മുൻആക്ടിംഗ് പ്രസിഡന്റ് പാസ്റ്റർ സി.സി.എബ്രഹാം എലീം സഭാ വൈസ് പ്രസിഡന്റ് ബ്രദർ കെ.റ്റി.ജോഷ്വായ്ക്ക് ആദ്യപ്രതി നല്കി പ്രകാശനം നിർവ്വഹിച്ചു. യുണീക് മീഡിയ ചീഫ് എഡിറ്റർ ഷാജൻ ജോൺ ഇടയ്ക്കാട്, ബിലീവേഴ്‌സ് ജേർണൽ ചെയർമാൻ രാജൻ ആര്യപ്പള്ളിൽ, എലീം സഭാ ആക്റ്റിംഗ് സെക്രട്ടറി മാത്യു ചെറിയാൻ, ജോർജ് തോമസ്, ജോഷ്വ രാജു എന്നിവർ ആശംസാപ്രസംഗം നടത്തി.
ഗ്രന്ഥകാരൻ പാസ്റ്റർ കെ.ഷാജിമോൻ ആമുഖസന്ദേശം നല്കി. പി.വൈ.പി.എ പ്രസിഡൻറ് യേശൂരുൻ തോമസ് സ്വാഗതവും സെക്രട്ടറി ജസ്റ്റിൻ വർഗ്ഗീസ് നന്ദിയും രേഖപ്പെടുത്തി. പാസ്റ്റർ ജോൺ സ്കറിയ പ്രാരംഭ പ്രാർത്ഥന നടത്തി. എലീം പി.വൈ.പി.എ യാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തുടർച്ചയായ 1500 ദിവസങ്ങൾ പിന്നിട്ട ‘എലീം പ്രഭാതമന്ന ‘ സന്ദേശങ്ങളിൽ നിന്നും തെരഞ്ഞെടുത്ത നൂറു ചിന്തകളാണ് ‘മന്ന 100 ധ്യാനചിന്തകൾ’ എന്ന ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷാജൻ ജോൺ ഇടയ്ക്കാട് നേതൃത്വം നല്കുന്ന യുണീക് മീഡിയയാണ് പുസ്തകത്തിന്റെ പ്രൊഡക്ഷൻ കോർഡിനേഷൻ നിർവ്വഹിച്ചത്. ചരിത്രസംഭവങ്ങൾ, അനുഭവങ്ങൾ തുടങ്ങിയവ പരാമർശിച്ച് പ്രചോദനാത്മകമായ സന്ദേശങ്ങളാണ് ഓരോ അധ്യായത്തിന്റെയും പ്രത്യേകത.