ക്രൈസ്തവർക്ക് എതിരെ നടക്കുന്ന സംഘടിത ആക്രമണങ്ങളിൽ ആശങ്ക: മുഖ്യമന്ത്രി പിണറായി വിജയൻ

കുമ്പനാട്: മറ്റുള്ളവരെ സ്നേഹിക്കുവാനും കരുതുവാനും മുറിവേറ്റവരുടെ മുറിവുണക്കാനാണ് യേശു പഠിപ്പിച്ചതെന്നും ഇന്ത്യയിൽ ക്രൈസ്തവർക്ക് എതിരെ നടക്കുന്ന സംഘടിത ആക്രമണങ്ങളിൽ ആശങ്കയുണ്ടെന്നും ഐ പി സി ശതാബ്തി സമ്മേളനം ഉത്ഘടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പറഞ്ഞു
പെന്തെക്കോസ്തു സഭ സമൂഹത്തിൽ ചെയ്യുന്ന നന്മ പ്രവർത്തികൾ എന്നും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷങ്ങൾക്കെതിരെയും വർഗ്ഗീയ കലാപങ്ങൾ ഇല്ലാത്തതുമായ സംസ്ഥാനം കേരളമാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും ആരാധന സ്വാതന്ത്ര്യവും സെമിത്തേരികളിൽ സംസ്കാരത്തിനു വേണ്ടിയുള്ള സ്വാതന്ത്രവും ഉറപ്പാക്കുമെന്നും വിവിധ കാരണങ്ങളാൽ മാറി നിൽക്കുന്നവരെ ചേർത്തു നിറുത്തി ഒന്നായി മുന്നേറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനറൽ പ്രസിഡന്റ്റ് ഡോ. വൽസൻ എബ്രഹാം അദ്ധ്യക്ഷനായിരുന്നു.
മന്ത്രി വീണ ജോർജ്, എംഎൽഎമാരായ മാത്യു ടി.തോമസ്, കെ.യു ജനീഷ് കുമാർ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. ഐപിസി സ്‌റ്റേറ്റ് – ജനറൽ എക്സിക്യൂട്ടീവ് അംഗങ്ങൾ അതിഥികളെ സ്വീകരിച്ചു. വേദപുസ്തകം സമ്മാനിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply