ഏ ജി മലയാളം ഡിസ്ട്രിക്‌ട് സഭകളിൽ വിവാഹ മോചിതരുടെ പുനർ വിവാഹം നടത്തുന്ന ശുശ്രൂഷകന്റെ ക്രെഡൻഷ്യൽ റദ്ദാക്കും
പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്‌ട് സഭകളിൽ ഏതെങ്കിലും ശുശ്രൂഷകൻ വിവാഹ മോചിതരുടെ പുനർവിവാഹം നടത്തി കൊടുത്താൽ പ്രസ്തുത ശുശ്രൂഷകന്റെ ക്രെഡൻഷ്യൽ റദ്ദാക്കും.
പെന്തക്കോസ്ത് ദൈവശാസ്ത്ര സംബന്ധമായ ഉപദേശങ്ങൾ അടങ്ങിയ ഒരു പുസ്തകവും ഏജി മലയാളം ഡിസ്റ്റിക്റ്റിൻ്റെ നേതൃത്വത്തിൽ പുറത്തിറക്കും.
ക്രമീകൃതമായ ബൈബിൾ പഠനത്തിനായി വിശ്വാസികൾക്ക് സണ്ടേസ്ക്കൂൾ മാതൃകയിൽ ഹൃസ്വകോഴ്സും ഉടൻ ആരംഭിക്കുമെന്ന് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്‌ട് സുപ്രണ്ട് പാസ്റ്റർ റ്റി ജെ സാമൂവേൽ സാർ അസംബ്ലിസ് ഓഫ് ഗോഡ് 2024 ജനറൽ കൺവെൻഷനുമായി ബന്ധപ്പെട്ട് തിരുവല്ലയിൽ വച്ച് നടത്തിയ പത്ര സമ്മേളനത്തിൽ പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.