ശാരോൻ ഫെലോഷിപ്പ് ചർച്ച് മാവേലിക്കര സെന്റർ കൺവൻഷൻ ഫെബ്രുവരി 1 മുതൽ
മാവേലിക്കര: ശാരോൻ ഫെലോഷിപ്പ് ചർച്ച് മാവേലിക്കര സെന്റർ കൺവൻഷൻ ഫെബ്രുവരി 1 വ്യാഴം മുതൽ 4 ഞായർ വരെ കറ്റാനം റിനോ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ദിവസവും വൈകിട്ട് 6 നും രാവിലെ 10 നും പൊതുയോഗങ്ങൾ നടക്കും.
പാസ്റ്റർമാരായ ജേക്കബ് ജോർജ്, അലക്സാണ്ടർ ഫിലിപ്പ്, സജു മാവേലിക്കര, ബാബു ചെറിയാൻ, പി സി ചെറിയാൻ, സന്തോഷ് തരിയൻ (യു എസ്), ജോസഫ് റ്റി ജോസഫ് (യു എസ്) എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.
ശാരോൻ സെന്റർ ക്വയറും പാസ്റ്റർമാരായ സോവി മാത്യുവും സ്റ്റാൻലി മാത്യവും സംഗീത ശുശ്രൂഷയ്ക്ക് നേത്യത്വം നൽകും. കൺവൻഷനോടനുബന്ധിച്ച് പാസ്റ്റേഴ്സ് കോൺഫറൻസ്, സഹോദരി സമാജം, സി. ഇ. എം, സൺഡെസ്കൂൾ സംയുക്ത മീറ്റിംഗ്, സംയുക്ത ആരാധനയും ഉണ്ടായിരിക്കും.