കേരള സ്റ്റേറ്റ് പി.വൈ.പി.എ നിർമിച്ചു നൽകിയ ഭവനത്തിന്റെ സമർപ്പണ ശുശ്രുഷ ജനുവരി 13 ന്

കുമ്പനാട് : ദീർഘ വർഷങ്ങൾ തിരുവല്ല സെന്ററിൽ കർത്താവിന്റെ നാമത്തിനായി പ്രവർത്തിച്ചു നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ ജെയിംസ് ചാക്കോയുടെ കുടുംബത്തിനായി 18-മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസ് സംസ്ഥാന പി.വൈ.പി.എ (2018-2023) യിലൂടെ നിർമിച്ചു നൽകുന്ന ഭവനത്തിന്റെ പ്രതിഷ്ഠ ശുശ്രുഷ 2024 ജനുവരി 13 ശനിയാഴ്ച രാവിലെ 10 മണി മുതൽ വള്ളംകുളത്തു പ്രസ്തുത ഭവനത്തിൽ വെച്ച് നടക്കും.

പി.വൈ.പി.എ മുൻ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ അജു അലക്സ്‌, മുൻ സെക്രട്ടറിയും ഇപ്പോഴത്തെ പി.വൈ.പി.എ പ്രസിഡന്റുമായ സുവി. ഷിബിൻ ജി ശാമുവൽ, മുൻ ട്രഷറർ ബ്രദർ. വെസ്ലി പി. എബ്രഹാം എന്നിവർ ഫാമിലി കോൺഫറൻസ് ഭാരവാഹികൾക്ക് ‘സ്നേഹക്കൂട്’ ഭവന പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച അപേക്ഷയിലാണ് 10,000 ഡോളർ കോൺഫറൻസിൽ നിന്നും കൂടാതെ 2,00,000 രൂപ ബ്രദർ. തോമസ് വർഗീസ് (ഒക്കലഹോമ) നൽകി. വസ്തു വാങ്ങിയതും ഭവന നിർമ്മാണത്തിന്റെ ബാക്കി ചെലവും കർത്തൃദാസന്റെ കുടുംബം തന്നെയാണ് കണ്ടെത്തിയത്. ഫാമിലി കോൺഫറൻസ് പ്രസിഡന്റ്‌ റവ പി സി ജേക്കബ്‌, സെക്രട്ടറി ബ്രദർ ജോർജ് തോമസ്, ട്രഷറർ ബ്രദർ തോമസ് വർഗീസ് എന്നി എക്സിക്യൂട്ടീവ് അംഗങ്ങൾ അടങ്ങിയ ഭരണസമിതിയാണ് പദ്ധതിക്കായി സംഭാവന നൽകിയത്.

സമർപ്പണ ശുശ്രുഷ തിരുവല്ല സെന്റർ ശുശ്രുഷകനും ഐ.പി.സി മുൻ ജനറൽ പ്രസിഡന്റുമായിരുന്ന പാസ്റ്റർ കെ. സി ജോൺ നിർവഹിക്കും.

പാസ്റ്റർ ബെറിൽ ബി. തോമസ് , പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ ഷിബു എൽദോസ്, ബ്രദർ സന്തോഷ്‌ എം. പീറ്റർ, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നി മുൻ എക്സിക്യൂട്ടീവ് അംഗങ്ങൾ ‘സ്നേഹക്കൂട്’ പദ്ധതിക്കായി പ്രവർത്തിച്ചു. ബ്രദർ അജി കല്ലുങ്കൽ പാലക്കാട്‌, മല്ലശ്ശേരി എന്നിവിടങ്ങളിൽ നിർമ്മാണ മേൽനോട്ടം വഹിച്ചു.

മല്ലശ്ശേരി & ആലപ്പുഴയിലേ ഭവനങ്ങളുടെ താക്കോൽദാനം ഈ വർഷം തന്നെ നിർവഹിക്കുവാനുള്ള ഒരുക്കത്തിലാണ് മുൻ ഭരണസമതി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply