ദി പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് 42 മത് ജനറൽ കൺവൻഷൻ ജനുവരി 24 മുതൽ
കണമല: ദി പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ ദൈവ സഭകളുടെ 42-മത് ജനറൽ കൺവൻഷൻ 2024 ജനുവരി 24- ബുധനാഴ്ച്ച മുതൽ 28 ഞായറാഴ്ച വരെ കണമല നെല്ലോലപൊയ്ക ഗൗണ്ടിൽ വെച്ച് നടത്തപ്പെടും. ദൈവസഭയുടെ പ്രസിഡന്റ് പാസ്റ്റർ വി ഡി ജോയി കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർ സുഭാഷ് കുമരകം , പാസ്റ്റർ ഷെമീർ കൊല്ലം , പാസ്റ്റർ ജോൺ T അലക്സ് , പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ ദൈവ വചനത്തിൽ നിന്നും ശുശ്രുഷക്കും.
കൺവൻഷന്റെ വിപുലമായ ക്രമികരണങ്ങൾക്കായി ദൈവ ദാസന്മാരും, സഹോദജാരന്മാരും ചേർന്നുള്ള 21 അംഗ കമ്മറ്റിക്ക് രൂപം നൽകി. ദൈവസഭയുടെ പ്രസിഡന്റ് Pr. V D ജോയി രക്ഷധികാരിയായും , ജനറൽ സെക്രട്ടറി Pr. K P കുട്ടപ്പൻ ജനറൽ കൺവീനർ ആയും ,Pr സന്ദിപ് കൊടിത്തോട്ടം പബ്ലിസിറ്റിയും , Pr. K V അച്ഛൻകുഞ്ഞ് തുലപ്പള്ളി ലൈറ്റ് & സൗണ്ട് , പന്തൽ Pr ജിജോമോൻ കൊടിത്തോട്ടം മ്യുസിക്ക് ഫുഡ് & അക്കോമഡേഷൻ Pr റോജേഷ് കല്ലുപ്പാറ Br മധു കുമ്പനാട് Br സന്തോഷ് കൊടിത്തോട്ടം , Pr V K രാഘവൻ ട്രാൻസ്‌പോർട്ടേഷൻ , Pr T P ജോൺ റാന്നി മിഡിയ എന്നിവർ കൺവീനർമാരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ജനറൽ കൺവൻഷാനോട് അനുബന്ധിച്ച് ജവുവരി 26 ന് 2 മണി മുതൽ ലേഡീസ് ഫെല്ലോഷിപ്പിന്റെ വാർഷിക സമ്മേളനം ,27 -ശനിയാഴ്ച രാവിലെ 10-മണി മുതൽ സൺഡേ സ്കൂൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ താലന്ത് പരിശോധനയും , വാർഷിക സമ്മേളനവും നടക്കും. 2 – മണി മുതൽ യുത്ത് ഫെല്ലോഷിപ്പിന്റെ താലന്ത് പരിശോധനയും വാർഷിക സമ്മേളനവും നടക്കും. 28 – ഞായറാഴ്ച രാവിലെ സ്നാനശുശ്രുഷയും, 10 മണി മുതൽ തിരുവത്താഴ ശുശ്രുഷയോട് കുടി വിശുദ്ധ ആരാധന നടക്കുന്നതും ആയിരിക്കും.