ഓ എം ഇന്ത്യാ മുൻ നാഷണൽ ലീഡർ റേ ഐക്കറുടെ ഭാര്യ ക്രിസ്റ്റാ റോസ്ലി ഐക്കർ (87)അക്കരെ നാട്ടിൽ
ഒഡീഷ: സുവിശേഷവേലയിൽ ദാസത്വ മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമായിരുന്ന സിസ്റ്റർ ക്രിസ്റ്റാ റോസ്ലി ഐക്കർ (87) വെള്ളി ജനുവരി 5 ന് രാവിലെ മഹത്വത്തിൽ പ്രവേശിച്ചു.
ജർമ്മനിയിൽ ജനിച്ച ക്രിസ്റ്റാ റോസ്ലി ഐക്കർ തന്റെ ഭർത്താവ് റേ ഐക്കറോടും മകളോടും ചേർന്ന് 50 വർഷത്തിൽ അധികമായി ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലുമായി ഓ എം നോടൊപ്പം പ്രവർത്തിച്ചു വരികയായിരുന്നു.
ആയിരക്കണക്കിന് ഇന്ത്യക്കാരായ യുവജനങ്ങളിൽ സുവിശേഷ അഗ്നി കത്തിക്കാനും നേതൃത്വത്തിലേക്ക് ഉയർത്തുവാനും റേ ഐക്കറോടൊപ്പം പ്രവർത്തിച്ചു. മകൻ ആൻഡി യോടും കുടുംബത്തോടും ഒപ്പം ഒഡീഷയിൽ ആയിരുന്നു അവസാന നാളുകൾ.
മുൻകാല ഓ എം പ്രവർത്തകരുടെ കൂട്ടായ്മയായ ഓ എം ഫോർവേർഡിന്റെ രൂപീകരണത്തിൽ സജീവ സാന്നിധ്യമായിരുന്നു ക്രിസ്റ്റാ ഐക്കർ. തന്റെ ഭർത്താവ് റേ ഐക്കറുടെ കല്ലറക്കു സമീപം ഉത്തരാഖണ്ഡിലെ മസ്സൂറിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും.