ഇടയ്ക്കാട് കുടുംബം ആറാമത് വാർഷിക യോഗം ജനുവരി 7ന്

ഇടയ്ക്കാട് ഗ്രാമത്തിലെ ക്രിസ്തീയ സൗഹൃദ കൂട്ടായ്മയായ ഇടയ്ക്കാട് കുടുംബത്തിൻ്റെ ആറാമത് വാർഷികം
ജനുവരി 7 ഞായർ വൈകിട്ട് ആറ് മുതൽ ഒമ്പത് വരെ ഇടയ്ക്കാട് ശാലേം അസംബ്ലി ഓഫ് ഗോഡ് സഭാ ഹാളിൽ നടക്കും. തിരുവചന ധ്യാനം, സംഗീത ശുശ്രുഷ, അവാർഡ്‌ദാനം, മെഗാ ബൈബിൾ ക്വിസ് സമ്മാനദാനം തുടങ്ങിയവ വാർഷികത്തിൻ്റെ ഭാഗമായി നടക്കും.

സുവിശേഷകൻ ജോയൽ മാത്യൂ, പെരുമ്പാവൂർ മുഖ്യസന്ദേശവും ബ്രദർ ജോൺസൻ ഡേവിഡ് സംഗീത ശുശ്രുഷയും നിർവഹിക്കും. പത്ത്, പ്ലസ് ടൂ ക്ലാസുകളിൽ ഉന്നത വിജയം നേടിയവരെ ഈ യോഗത്തിൽ ആദരിക്കും.

പ്രതിമാസം നടക്കുന്ന യൂത്ത് മീറ്റിംഗിൻ്റെ ഭാഗമായുള്ള മെഗാ ബൈബിൾ ക്വിസ് ജേതാക്കൾക്കുള്ള സമ്മാന വിതരണവും ഈ യോഗത്തിൽ ഉണ്ടാവും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply