ഐപിസി ആലത്തൂർ സെന്റർ ഏകദിന സുവിശേഷ യോഗം
ആലത്തൂർ: ഐപിസി ആലത്തൂർ സെന്റർ ഏകദിന സുവിശേഷയോഗം ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 മണി വരെ ഐപിസി ഹെബ്രോൻ തേനിടുക്ക് സഭയിൽ വെച്ച് നടത്തപ്പെടും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ടി. പി. പൗലോസ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും. റവ. ഡോ. ഷാജി ഡാനിയേൽ (ഹൂസ്റ്റൺ) ദൈവവചന പ്രഘോഷണം നടത്തും. ഗോസ്പൽ സിംഗേഴ്സ്, തൃശൂർ ഗാനശുശ്രൂഷ നിർവഹിക്കും.