ഉറുകുന്ന് ഏ.ജി സഭയുടെ അഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ജനുവരി 18 മുതൽ
പുനലൂർ : ഉറുകുന്ന് ഏ.ജി സഭയുടെ അഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും 2024 ജനുവരി 18 മുതൽ 20 വരെ വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഉറുകുന്ന് ഏ.ജി ചർച്ച് ഗ്രൗണ്ടിൽ വച്ച് നടക്കും. പാസ്റ്റർ സാം പി ഡാനിയേൽ (പ്രസ്ബിറ്റർ പുനലൂർ ഈസ്റ്റ് സെക്ഷൻ) ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട,
പാസ്റ്റർ കെ. ജെ മാത്യൂ പുനലൂർ എന്നിവർ ദൈവ വചനം സംസാരിക്കും. പാസ്റ്റർ ജോൺ ജോസഫ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും ബെഥേൽ ഹാർമണി ഗാനശുശ്രൂഷ നിർവഹിക്കും.




- Advertisement -