ഐപിസി പെനിയേൽ ശ്രീകാര്യം സഭയുടെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി ക്രിസ്മസ് സംഗമം നടത്തി
ശ്രീകാര്യം :തിരുവനന്തപുരം: ജില്ലയുടെ ഹൃദയ ഭാഗത്ത് പ്രവർത്തിക്കുന്ന ഐപിസി പെനിയേൽ ശ്രീകാര്യം ദൈവസഭയുടെ നേതൃത്വത്തിൽ ഹിന്ദി സംസാരിക്കുന്ന അന്യസംസ്ഥാന സഹോദരങ്ങൾക്കായി ഡിസം 24ന് പ്രത്യേക ക്രിസ്മസ് സംഗമം നടന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി ക്രമമായി നടന്നുവരുന്ന ഹിന്ദി സഭായോഗത്തിന്റെ ഭാഗമായിട്ടാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.
പാസ്റ്റർ സജിമോൻ വി ചെറിയാൻ ഡോ. ജെയിംസ് ജോർജ്, ഡോ. മഹിമ തോമസ് ബ്ര. ജോൺസ് പാപ്പൻ ബ്ര ലിജു യോഹന്നാൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. ബ്ര ബെന്നിസന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷയും ബ്ര സുനിൽ പട്ടിമറ്റം പപ്പറ്റ് ഷോയും നടത്തി. നൂറോളം പേർ യോഗത്തിൽ പങ്കെടുത്തു. എല്ലാ ഞായറാഴ്ചയും നാലു മണിക്ക് ശ്രീകാര്യം ദൈവസഭയിൽ ഹിന്ദിയിൽ ആരാധന ഉണ്ടായിരിക്കുന്നതാണ്




- Advertisement -