ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം; സമീപത്തു നിന്ന് കത്ത് കണ്ടെടുത്ത് പോലീസ്
ന്യൂഡല്‍ഹി: ചാണക്യപുരിയിൽ സ്ഥിതി ചെയ്യുന്ന ഇസ്രയേൽ എംബസിയിൽ ‘സ്ഫോടനം’ നടന്നതായി അജ്ഞാതന്റെ ഫോൺ സന്ദേശം. ചൊവ്വാഴ്ച വൈകുന്നേരം 5.10-ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഥലത്തുനിന്ന് ഇസ്രയേൽ അംബാസഡരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തും പോലീസ് കണ്ടെത്തി. ഡൽഹി പോലീസും ഫയർ ബ്രിഗേഡും എൻ.ഐ.എ.യും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
എംബസിക്കു സമീപത്ത് സ്ഫോടനമുണ്ടായതായി ഇസ്രയേൽ ഡെപ്യൂട്ടി അംബാസഡറും വ്യക്തമാക്കി. ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരുമുൾപ്പടെ എല്ലാവരും സുരക്ഷിതരാണെന്നും അപകടമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.