കുന്നംകുളം യുപിഎഫ് മെഗാ ബൈബിൾ ക്വിസ് ഫലം പ്രഖ്യാപിച്ചു

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ പതിമൂന്നാമത് മെഗാ ബൈബിൾ ക്വിസ് ഫലം പ്രഖ്യാപിച്ചു. ബീന കെ സാം (കോട്ടയം) ഒന്നാം സ്ഥാനം കരസ്ഥമാക്കി . പെർസിസ് പൊന്നച്ചൻ (കൊല്ലം) രണ്ടാം സ്ഥാനവും, പ്രിൻസി പ്രിൻസ് (ബഹറിൻ) മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 25000, 20000,10000 രൂപ വീതവും ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നതാണ് . അഞ്ജു ജോൺസൺ (പത്തനംതിട്ട) നാലാം സ്ഥാനവും, റജീന സുനൂപ് (യു കെ)അഞ്ചാം സ്ഥാനവും (₹3000)നേടി.

രഞ്ജിത്ത് ചെറുവത്തൂർ, അനിത പി ആന്റണി, ഷേർലി എസ് എം, ജോൺസൻ പി ജയിംസ്, നിസ്സി വർഗീസ് എന്നിവർ ആറു മുതൽ 10 വരെയുള്ള സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ 2024 ജനുവരി 28 ന് നടക്കുന്ന യു പി എഫ് 42 മത് വാർഷിക കൺവെൻഷനിൽ വെച്ച് നൽകും. ആയിരം പേർക്ക് ഒരുമിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്നു മത്സരിക്കാവുന്ന ഓൺലൈൻ സംവിധാനത്തിലാണ് മെഗാ ബൈബിൾ ക്വിസ് സംഘടിപ്പിച്ചത്. പുറപ്പാട് പുസ്തകമായിയുന്നു ഈ വർഷത്തെ പഠന ഭാഗം

ക്വിസ് ഓൺലൈൻ സംവിധാനം ബ്രദർ വിബിൻ. സി. ബി നിയന്ത്രിച്ചു. ചീഫ് എക്സാമിനർ പാസ്റ്റർ പ്രതീഷ് ജോസഫ്, രജിസ്ട്രാർ പാസ്റ്റർ ഷിന്റോസ് കെ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ ലിബിനി ചുമ്മാർ എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading