ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സംഗീത വിരുന്നും ലഹരിവിരുദ്ധ സന്ദേശവും 28ന്

KE NEWS DESK | KERALA

പാമ്പാടി : ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ ഇവഞ്ചിലിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ മാസം 28ാം തീയതി സംഗീത വിരുന്നും ലഹരിവിരുദ്ധ സന്ദേശവും പാമ്പാടി ബസ് സ്റ്റാൻഡിൽ വെച്ച് വൈകുന്നേരം 5:30 മുതൽ 8:30 വരെ നടത്തപ്പെടുന്നു. ശ്രീ. ചാണ്ടി ഉമ്മൻ(എം എൽ എ) ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ മുഖ്യസന്ദേശവും നൽകുന്നു. ന്യൂ ലൈഫ് മെലഡീസ് ഗാനശുശ്രുഷകൾക്ക് നേതൃതം നൽകുകയും അനുഗ്രഹിതരായ മറ്റു ഗായകർ കുടി ഗാനശുശ്രുഷയിൽ പങ്കെടുക്കുന്നു. ഇവഞ്ചിലിസം ഡയറക്ടർ പാസ്റ്റർ കുക്കു മാത്യു ഈ സമ്മേളനത്തിന് നേതൃത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply