റ്റി.പി.എം കോലഞ്ചേരി: സുവിശേഷ പ്രസംഗം നാളെയും മറ്റന്നാളും
കോലഞ്ചേരി: ദി പെന്തെക്കൊസ്ത് മിഷൻ കോലഞ്ചേരി സഭയുടെ (എറണാകുളം സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഡിസംബർ 24, 25 തീയതികളിൽ കോലഞ്ചേരി പുതുപ്പനത്ത് നടക്കും. നാളെയും മറ്റന്നാളും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും തിങ്കളാഴ്ച രാവിലെ 9.30 ന് യുവജന മീറ്റിങ്ങും നടക്കും. കൺവൻഷന് മുന്നോടിയായി ട്രാക്ട് മിനിസ്ട്രിയും പരസ്യ യോഗവും കോലഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും നടന്നു.
സഭയുടെ സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. യോഗാനന്തരം രോഗികൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.