പാലക്കാട്: ഐപിസി അട്ടപ്പാടി 27മത് കൺവൻഷൻ ഇന്ന് ആരംഭിച്ചു. ഐപിസി പാലക്കാട് നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. വി മത്തായി പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു.
കഴിഞ്ഞ അരനൂറ്റാണ്ടായി അട്ടപ്പാടിയുടെ വിവിധയിടങ്ങളിൽ പ്രവർത്തിച്ച് അനേക സഭകൾ സ്ഥാപിച്ച പാലക്കാട് നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായിയുടെ പ്രവർത്തനങ്ങളെമാനിച്ച് ഐപിസി അട്ടപ്പാടി കൺവൻഷനിൽ വച്ച് കേരളാസ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മെമെൻ്റോ നൽകി അദ്ദേഹത്തെ ആദരിച്ചു. പാസ്റ്റർ എം. ജെ. മത്തായി ആണ് അട്ടപ്പാടി സെൻ്റർ മിനിസ്റ്റർ.