വൈ പി ഇ കേരള സ്റ്റേറ്റ് മിഷൻ ചലഞ്ച് ഡിസംബർ 28 ന് മുളക്കുഴയിൽ
മുളക്കുഴ: വൈ പി ഇ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ വൺഡേ സെമിനാർ ‘മിഷൻ ചലഞ്ച്’ ഡിസംബർ 28 ന് മുളക്കുഴ മൗണ്ട് സയോൺ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. വൈ പി ഇ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി എ ജെറാൾഡിന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്‌റ്റർ സി സി തോമസ് സെമിനാർ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ ജോ തോമസ് (ബാംഗ്ലൂർ), ലോഡ്സൺ ആൻറണി (എറണാകുളം) എന്നിവർ വിവിധ സെഷനുകൾ നയിക്കുന്നു. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് സെമിനാർ. രാവിലെ 8.30 രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ് (രജിസ്ട്രേഷൻ ഫീ 50രൂപ).
വൈ പി ഇ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പാസ്‌റ്റർ മാത്യു ബേബി, സെക്രട്ടറി ബ്രദർ റോഹൻറോയ്, ട്രഷർ പാസ്‌റ്റർ വൈജു മോൻ എന്നിവരെ കൂടാതെ വൈ പി ഇ കേരള സ്റ്റേറ്റ് ബോർഡ് മെമ്പേഴ്സും സെമിനാറിന് നേതൃത്വം നൽകും.