മണക്കാല ശാരോൻ ഫെലോഷിപ്പ് ചർച്ച് കൺവൻഷൻ ജനുവരി 3 മുതൽ

അടൂർ: മണക്കാല കൺവൻഷൻ ജനുവരി 3 മുതൽ 7 വരെ ഫെയിത്ത് തിയോളജിക്കൽ സെമിനാരി കൺവൻഷൻ സെന്ററിൽ നടക്കും ശാരോൻ ഫെലോഷിപ്പ് ചർച്ച് അടൂർ കൊട്ടാരക്കര ശൂരനാട് ആയൂർ റീജിയനുകളുടേയും ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടേയും ചുമതലയിലാണ് കൺവൻഷൻ നടക്കുന്നത്.

ഡോ.അലക്‌സ് സി. ജോർജ്ജ് ഉൽഘാടനം ചെയ്യും പാസ്റ്റർ ഏബ്രഹാം ജോസഫ് (ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രസിഡൻ്റ്), പാസ്റ്റർ ജോൺസൺ കെ. ശാമുവേൽ, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി.ജെ തോമസ്, ഡോ. മാത്യു വർഗീസ്, പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജു മമത്ര) പാസ്റ്റർ കെ ജെ മാത്യൂ, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ തോമസ് മാത്യു, പാസ്റ്റർ റ്റി. ഐ ഏബ്രഹാം, പാസ്റ്റർ വി.എം ജേക്കബ്, ഡോ ബി വർഗീസ്, പാസ്റ്റർ സാം ജി കോശി എന്നിവർ പ്രസംഗിക്കും.

പാസ്റ്റർന്മാരായ റോയി വി ശാമുവേൽ, റ്റി ജെ ജെയിംസ്, സാം ജി കോശി തോമസ് മാത്യു എന്നിവർ നേതൃത്വം നൽകും.
ഇവ. എബ്രഹാം ക്രിസ്റ്റഫർ,
പാസ്റ്റർ. അനിൽ അടൂർ, പാസ്റ്റർ.എബിൻ അലക്സ് ,ജോമോൻ ഫിലിപ്പ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

പാസ്റ്റേഴ്സ‌് മീറ്റിങ്ങ്, മിഷൻ സമ്മേളനം വനിതാ സമാജം, സിഇഎം സൺഡേസ്‌കൂൾ സമ്മേളനം നടക്കും. സംയുക്ത ആരാധനയോടെ ഞായറാഴ്ച കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply