ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും ഐ.പി.സി വേങ്ങൂർ സെന്ററും പണിതു നൽകിയ ഭവന പ്രതിഷ്ഠ നടന്നു

ചെറുവക്കൽ: ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും ഐ.പി.സി വേങ്ങൂർ സെൻ്ററിൻ്റെയും 30-ാം വാർഷികത്തിന്റെ ഭാഗമായി സ്വന്തമായി പാർപ്പിടം ഇല്ലാത്ത കുടുംബങ്ങൾക്ക് നൽകുന്നതിനായി മൂന്ന് വീടുകൾ നിർമ്മിക്കുകയും ഈ ഭവനങ്ങളുടെ പ്രതിഷ്ഠ ശുശ്രൂഷ 2023 ഡിസംബർ മാസം 18-ാം തീയതി ഡോ: ജോൺസൺ ഡാനിയേൽ നിർവഹിച്ചു.
ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വാളിയോട് ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. ചെറുവക്കൽ കൺവെൻഷന്റെ പുതിയ ഗ്രൗണ്ടിനോട് ചേർന്ന് 25 സെന്റ് സ്ഥലത്ത് വളരെ മനോഹരമായ 1000 Sq. വീതം വലിപ്പവും ഓരോ വീടിനും മൂന്ന് ബെഡ്റൂമുകൾ, ലിവിംഗ് റൂം,കിച്ചൻ, 2 ബാത്ത്റൂമുകൾ എന്നിവ അടങ്ങിയ വീടിനും25 ലക്ഷം രൂപാ വീതം ചിലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply