ഐ പി സി കുണ്ടറ സെൻ്റർ 21-ാമത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ

KE NEWS DESK

കുണ്ടറ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുണ്ടറ സെൻ്ററിൻ്റെ 21-ാമത് വാർഷിക കൺവൻഷൻ ഇന്ന് (21/12/2023, വ്യാഴം) മുതൽ ഞായർ വരെ നടക്കും. കുണ്ടറ ആറുമുറിക്കട മേലേതിൽ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കൺവൻഷൻ്റെ ഉത്ഘാടനം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം നിർവ്വഹിക്കും.

എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 വരെയാണ് കൺവൻഷൻ. കൺവൻഷൻ യോഗങ്ങളിൽ വിവിധ ദിവസങ്ങളിലായി ഇവാ ഷിബിൻ ജി ശാമുവേൽ (പി വൈ പി എ കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ്), പാസ്റ്റർ ജോയ് പാറയ്ക്കൽ, പാസ്റ്റർ ബി മോനച്ചൻ കായംകുളം, പാസ്റ്റർ ബോബൻ ക്ലീറ്റസ്, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ കെ സി തോമസ് (ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ്), പാസ്റ്റർ ഏബ്രഹാം ജോർജ് (ഐ പി സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ബെഞ്ചമിൻ വർഗീസ് (ഐ പി സി കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ്), ഡോ: ജോൺ എസ് മരത്തിനാൽ എന്നിവർ ദൈവവചനം ഘോഷിക്കും.

വെള്ളിയാഴ്ച പകൽ 2 മുതൽ സോദരീ സമാജം വാർഷികം, ശനിയാഴ്ച പകൽ 2 മണി മുതൽ പി വൈ പി എ – സണ്ടേസ്കൂൾ സംയുക്ത വാർഷികവും നടക്കും. പി വൈ പി എ കേരളാ സ്റ്റേറ്റ് സെക്രട്ടറി ബ്രദർ ജസ്റ്റിൻ നെടുവേലിൽ പി വൈ പി എ – സണ്ടേസ്കൂൾ വാർഷിക സമ്മേളനത്തിൽ മുഖ്യഅതിഥിയായി പങ്കെടുക്കും. രാവിലെ ബൈബിൾ ക്ലാസ്സുകളും പകൽ പൊതുയോഗങ്ങളും ഉണ്ടാകും. ഞായർ രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന തിരുവത്താഴ ശുശ്രൂഷയ്ക്ക് ശേഷം നടക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

ഇവാ ഇമ്മാനുവേൽ കെ. ബി, ബ്രദർ റെജി താബോർ എന്നിവരുടെ നേതൃത്വത്തിൽ താബോർ വോയിസ് ഉമ്മന്നൂർ ഗാനശുശ്രൂഷ നിർവ്വഹിക്കും.

പ്രസ്തുത യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply