ക്രൈസ്തവർക്ക് എതിരെ ഇന്ത്യയിൽ ഈ വർഷം 687 അതിക്രമങ്ങൾ
ന്യൂഡൽഹി: ഓരോ ദിവസവും 2 ക്രൈസ്തവർ വീതം അതിക്രമത്തിന് ഇരയാകുന്നതായി ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ചൂണ്ടിക്കാട്ടി. ഈ
വർഷം നവംബർ വരെ 687 അതിക്രമങ്ങൾ നടന്നെന്നും ഇതിൽ 531 എണ്ണം 4 ഉത്തരേന്ത്യൻ സം
സ്ഥാനങ്ങളിലാണ് ഉണ്ടായതെന്നും സംഘടന അറിയിച്ചു. ഉത്തർപ്രദേശ് (287), ഛത്തീസ്ഗഡ് (148), ജാർഖണ്ഡ് (49), ഹരിയാന (47) എന്നിവയാണ് ഈ സംസ്ഥാനങ്ങൾ.
മറ്റു സംസ്ഥാനങ്ങളിലെ കണക്ക്: മധ്യപ്രദേശ് (21), കർണാടക (18), പഞ്ചാബ് (14), ബിഹാർ (8), ഗുജറാത്ത് (8), തമിഴ്നാട് (8), ജമ്മു കശ്മീർ (8), രാജസ്ഥാൻ (7), ഒഡീഷ (7), ഡൽഹി (6), മഹാരാഷ്ട്ര (6), ഉത്തരാഖണ്ഡ് (4), ബംഗാൾ (4), ഹിമാചൽപ്രദേശ് (2), അസം (1), ആന്ധ്രപ്രദേശ് (1), ഗോവ (1). കേരളത്തിൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.