ഏ ജി ഇവാഞ്ചലിസം തീരദേശ സുവിശേഷ യാത്ര നടന്നു

കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് കൌൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്മെന്റ്ന്റെ ആഭിമുഖ്യത്തിൽ നവംബർ 27, 28 തീയതികളിൽ കൊച്ചി മുതൽ കൊല്ലം വരെ തീരദേശങ്ങളിൽ കൂടി സഞ്ചരിച്ചു സുവിശേഷ യാത്ര നടത്തി. എറണാകുളം ജില്ലാ യാത്ര എറണാകുളം ഈസ്റ് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ എം ടി സൈമൺ ഉത്ഘാടനം ചെയ്തു.

ആലപ്പുഴ ജില്ലാ തല യാത്ര ആലപ്പുഴ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ മനോജ്‌ കുമാർ വി കെ ഉത്ഘാടനം ചെയ്തു. കൊല്ലം ജില്ലാ തല യാത്ര ഉത്ഘാടനം മാധ്യമേഖലാ ഡയറക്ടർ പാസ്റ്റർ സജി ജെ ഉത്ഘാടനം ചെയ്തു. ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ജെ ജോൺസൻ യാത്രക്ക് നേതൃത്വം നൽകി. രാത്രികളിൽ നടന്ന മുറ്റം കൻവൻഷനുകളിൽ കൊല്ലം സെക്ഷൻ പ്രൊസ്ബിറ്റർ അജി കെ ജോൺ, പാസ്റ്റർ ബിജു പി എസ് എന്നിവർ പ്രസംഗിച്ചു.

പാസ്റ്റർമാരായ അനീഷ് കെ ഉമ്മൻ, അജീഷ് അടൂർ, ബിജു തങ്കച്ചൻ, രാജീവ്‌ ജോൺ പൂഴനാട് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ ഷാജി സാമൂവൽ, ദീപു പോൾ, വിനീത് എൻ വി, ജോബിൻ എലിശ എന്നിവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകി. പാസ്റ്റർ ജോൺസൻ മാമൻ, സിബു പപ്പച്ചൻ എന്നിവർ ട്രാക്ട് ഡിസ്ട്രിബൂഷൻ ശുശ്രുഷക്ക് നേതൃത്വം നൽകി. ആയിരത്തോളം ട്രാക്ട്കളും ബൈബിളുകളും വിതരണം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply