ബെഞ്ചമിൻ ബെയ്ലി മ്യൂസിയം സമർപ്പിച്ചു

കോട്ടയം: മദ്ധ്യകേരള മഹായിടവകയുടെ ആസ്ഥാനത്തുള്ള ആൻഡേഴ്സൺ ഹാളിൽ സ്ഥാപിച്ച ബെഞ്ചമിൻ ബെയ്ലി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു നൽകി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും പുതിയ മാനം നൽകിയത് ബെഞ്ചമിൻ ബെയ്ലി ഉൾപ്പെടെയുള്ള മിഷനറിമാരുടെ പ്രവർത്തന ഫലമായിരുന്നെന്ന് ബിഷപ് ഡോ മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു.

കുവൈറ്റ് സി.എസ്.ഐ.മലയാളം കോൺഗ്രിഗേഷന്റെ ജൂബിലി സ്മാരകമായി ആരംഭിച്ച ബെഞ്ചമിൻ ബി മ്യൂസിയത്തിന്റെ സമർപ്പണ ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ്. കെ.എം. കമൽ സംവിധാനം ചെയ്ത “ആധുനികതയുടെ അച്ചുകൂടം” എന്ന ഡോക്യൂമെന്ററിയുടെയും പ്രകാശനം പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി. സതീശൻ നിർവഹിച്ചു.

സംവിധായകൻ ശ്രീ. കെ. എം. കമൽ, മഹായിടവക ഔദ്യോഗിക ഭാരവാഹികൾ, വൈദീകർ, സഭാശുശ്രൂഷകർ, സഭാംഗങ്ങൾ തുടങ്ങിയവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply