റ്റോമി തോമസ് (44) കുവൈറ്റിൽ വാഹനാപകടത്തിൽ മരണമടഞ്ഞു
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് പീറ്റേഴ്സ് ക്നാനായ സഭയിലെ അംഗം തിരുവല്ല വെൻപാല സ്വദേശി മോടിയിൽ വീട്ടിൽ റ്റോമി തോമസ് (44 വയസ്സ്) കുവൈറ്റിൽ ഡിസംബർ 4 തിങ്കളാഴ്ച്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു. കമ്പനിയുടെ വർക്ക് സൈറ്റിൽ പോകവേ റ്റോമി ഓടിച്ചിരുന്ന റ്റൊയോട്ട പ്രാഡോ എസ് യു വി വാഹനം ഒരു ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് വച്ച് തന്നെ റ്റോമി മരണമടയുകയായിരുന്നു.
നഴ്സായ ഭാര്യയും രണ്ട് ആൺ മക്കളും കുവൈറ്റിൽ ഉണ്ട്. റ്റോമി തോമസിന്റെ രണ്ട് സഹോദരന്മാർ യു കെ യിലാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.