മാഹി മേഖല ശാസ്ത്ര മേള ജയിംസ് സി ജോസഫിന് ഒന്നാം സ്ഥാനം
മാഹി: മാഹി മേഖല ശാസ്ത്രമേളയിൽ അദ്ധ്യാപകർക്കുള്ള പഠനോപകരണ മത്സരത്തിൽ ഗവ. മിഡിൽ സ്കൂൾ അവറോത്ത് മലയാളം അദ്ധ്യാപകൻ ജയിംസ് സി ജോസഫിന് ഒന്നാം സ്ഥാനം ലഭിച്ചു. ഗവ. മിഡിൽ സ്കൂൾ അവറോത്തിനു പുറമേ ഗവ. ഫ്രഞ്ച് ഹൈസ്കൂളിലേയും അദ്ധ്യാപകനാണ്. പുതുച്ചേരിയിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ മാഹിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാവുന്നതാണ്. കഴിഞ്ഞ വർഷം മാഹിയെ പ്രതിനിധീകരിച്ച് പുതുച്ചേരിയിലും, പുതുച്ചേരിയെ പ്രതിധീകരിച്ച് ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിലും പങ്കെടുത്തിട്ടുണ്ട്.
കണ്ണൂർ ദി പെന്തക്കോസ്ത് മിഷൻ സഭാംഗമാണ് ജയിംസ് സി ജോസഫ്