ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻഡ്യയുടെ എക്‌സലൻസ് അവാർഡ് പ്രൊഫ. ഡോ. ടി.സി. കോശിക്ക് നൽകി.

ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻഡ്യയുടെ ചെയർമാൻ പ്രൊഫ. ഡോ. ടി.സി. കോശി അവർകൾക്ക് 35 വർഷത്തെ വിശിഷ്ട സേവനം പരിഗണിച്ച് എച്ച്.എം.ഐ. കുടുംബം എക്‌സലൻസ് അവാർഡ് നൽകി ആദരിച്ചു.
നവംബർ 29 ന് എച്ച്.എം.ഐ. ഡയറക്ടർ ബോർഡ് അംഗങ്ങളായ പാസ്റ്റർ എം.പി. ജോർജ്ജുകുട്ടി, ഇവാ. പി.സി. തോമസ്, ഇവാ. ജോൺ പി. നൈനാൻ എന്നിവർ അദ്ദേഹത്തിന്റെ ഭവനത്തിലാണ് അവാർഡ് നൽകിയത്.

24 വർഷം വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചു. 2012 മുതൽ ചെയർമാനായി സേവനമനുഷ്ഠിക്കുന്നു. എച്ച്.എം.ഐ.യുടെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുവാൻ ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു. ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും എച്ച്.എം.ഐ. യുടെ വിപുലതയ്ക്കു വേണ്ടി ധാരാളം യാത്രകൾ ചെയ്യുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോൾ ശാരീരികമായി ക്ഷീണാവസ്ഥയിൽ ഭവനത്തിൽ വിശ്രമിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply