മെഡിക്കൽ ക്യാമ്പുമായി വൈ.പി.ഇ തിരുവനന്തപുരം സോൺ തീരദേശ മേഖലയിലേക്ക്
YPE ട്രിവാൻഡ്രം സോണിന്റെ നേതൃത്വത്തിൽ നവംബർ 25 ന് തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം കമ്മ്യൂണിറ്റി സെന്ററിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടക്കും. പ്രസ്തുത മെഡിക്കൽ ക്യാമ്പിൽ ശ്രി.വിൻസെന്റ് MLA യും സ്ഥലം കൗൺസിലറും പങ്കെടുക്കും.ഏകദേശം 2000 രൂപയോളം വരുന്ന മെഡിക്കൽ പരിശോധനകൾ വൈ.പി.ഇ ട്രിവാൻഡ്രം സോൺ സൗജന്യമായി പൊതു ജനങ്ങൾക്ക് നൽകുന്നത്.ദൈവ സഭയുടെ തിരുവനതപുരം മേഖലയുടെ ഡയറക്ടർ പാസ്റ്റർ ടി.എം മാമച്ചൻ യോഗം പ്രാർത്ഥിച്ചു ആരംഭിക്കും. വൈ.പി.ഇ തിരുവനന്തപുരം സോണൽ കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.