ചർച്ച് ഓഫ് ഗോഡ് ചർച്ച് മേപ്രാൽ പ്ലാറ്റിനം ജൂബിലി കൺവെൻഷൻ ഇന്നുമുതൽ
മേപ്രാൽ: ചർച്ച് ഓഫ് ഗോഡ് മേപ്രാൽ ദൈവസഭയുടെ 75 ആം വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പ്ലാറ്റിനം ജൂബിലി കൺവെൻഷൻ സഭഹാളിൽ ഇന്ന് തുടങ്ങി 26ന് സഭയോഗത്തോടെ അവസാനിക്കും. ഇന്ന് 6ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ കേ ബെന്നി പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും. തിരുവല്ല ബെസ്റ്റ് യുപിഎഫ് പ്രസിഡന്റ് പാസ്റ്റർ സജി ചാക്കോ അധ്യക്ഷത വഹിക്കും.
കർതൃ ശുശ്രൂഷയിൽ പ്രസിദ്ധനായ പാസ്റ്റർ ബിനു ജോർജ് പറക്കോട്, പാസ്റ്റർ ബി മോനച്ചൻ കായംകുളം എന്നിവർ യഥാക്രമം ഇന്നും നാളെയും ദൈവവചനം സംസാരിക്കും. പാസ്റ്റർ വൈ റെജി (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്) സമാപന ഞായറാഴ്ച ദൈവവചനം സംസാരിക്കും. ഗാന ശുശ്രൂഷ ഹെബ്രോൺ വോയിസ്. സഭയുടെ പ്ലാറ്റിനം ജൂബിലി പ്രവർത്തനങ്ങൾ ഡിസംബർ 23ന് പൊതുയോഗത്തോടെ സമാപിക്കും.