പാസ്റ്റഴ്‌സ് ആൻഡ് ലീഡേഴ്‌സ് കോൺഫറൻസ് സമാപിച്ചു
മണർകാട്: ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുട ഇവഞ്ചിലിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പാസ്റ്റഴ്‌സ് ആൻഡ് ലീഡേഴ്‌സ് കോൺഫറൻസ് മണർകാട് ഹോട്ടൽ രാജ് റിജേൻറ്റിൽ വെച്ച് നടത്തപെട്ടു. ദൈവസഭ ഓവർസീർ റവ: സി. പി മാത്യു ഉദ്ഘാടനം ചെയ്യുകയും, പാസ്റ്റർ ജോഷി ജോഷി ജോസഫ് ആലപ്പുഴ വചന ശുശ്രൂഷ നിർവഹിക്കുകയും ചെയ്തു.
ദൈവസഭയുടെ കർത്തൃദാസന്മാർ, കർത്തൃദാസിന്മാർ, വിവിധ ഡിപ്പാർട്മെന്റ് ലീഡേഴ്‌സ്, പ്രാദേശിക സഭ ലീഡേഴ്‌സ്, എന്നിവർ മീറ്റിംഗിൽ സംബന്ധിച്ചു. ന്യൂ ലൈഫ് മേലഡീസ് ഗാനശുശ്രുഷകൾക്ക് നിർവഹിക്കുകയും പാസ്റ്റർ കുക്കു മാത്യു ഇവഞ്ചിലിസം ഡയറക്ടർ കോൺഫെറെൻസിന് നേതൃത്വം നൽകുകയും ചെയ്തു